Wednesday, June 11, 2008
അറിയുന്നുവോ നീ??
എത്ര ഇണങ്ങി , എത്ര പിണങ്ങി ഈ ചെരിയോരിട വേളയില്‍. നിന് നാദം ഒരു പുതു മഴയായി എന്‍ ആത്മാവില്‍ പെയ്തിറങ്ങി . ഞാന്‍ അറിയാതെ ഒരു പുതു വസന്തം തീര്‍ത്തു . കാണാതെ എന്‍ ഉള് കണ്ണില്‍ നിന്നെ ഞാന്‍ കണ്ടു. അറിയാതെ നിന്നെ ഞാന്‍ അറിഞ്ഞു . അനുവാദം കാക്കാതെ നീയെന്നുള്ളില്‍ കടന്നിരുന്നു . ഒരു ചെറു കൂടു കൂട്ടി കുട്ടിരുന്നു ഞാന്‍. സ്വപ്നങളെ നിങ്ങള്‍ സാക്ഷി ഈ പ്രണയ സൌഹൃദത്തിനു. ഇതിന്റെ പേരു പറയാമോ, കാലമേ നീ സാക്ഷി, നിന്റെ ഭണ്ട കെട്ടുകളില്‍ മുന്പെവിട്ടെയോ ഉണ്ടായിരുന്നൊ ഇതുപോലൊന്ന്. നിന്നെ ഞാന്‍ അറിയുന്നുവോ ? നിന്നെ വിങ്ങലുകള്‍ കേള്‍ക്കാത്ത ഞാന്‍ ഒരു പാമരന്. രാത്രി പകലിനെ അറിയുന്നില്ലല്ലോ. അറിയുന്നുവോ നീയെന്നെ ? എന്‍ പ്രിയ സ്നേഹിതാ
Subscribe to:
Posts (Atom)